ഭാവിക്കായി പുനർനിർമിക്കാം നമ്മുടെ എറണാകുളം KSRTC ബസ്റ്റാന്റ്!  

എറണാകുളം KSRTC ബസ് ടെർമിനൽ പുതുക്കി പണിയാനുള്ള ഒരു Project Proposal അവതരിപ്പിക്കുകയാണ് Architect C. Najeeb. Interstate ബസുകൾക്കും City Service ബസുകൾക്കും വേണ്ട സൗകര്യങ്ങളും  കൂടാതെ പുതുതലമുറയിലെ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന Modern Facilities ഉം അടങ്ങിയ ഒരു Plan ആണ് ഈ പ്രൊപ്പോസലിൽ ഉള്ളത്. കൂടുതലറിയാൻ വീഡിയോ കാണൂ! കൂടുതൽ വീഡിയോകൾക്കായി Channel Subscribe ചെയ്യൂ!

Mar 5, 2025 - 20:50
Mar 8, 2025 - 14:59
 0  364

നഗരങ്ങൾ വളരുന്നതോടെ, യാത്രികർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന നിലവാരത്തിലാകേണ്ടതുണ്ട്. ഒരു ബസ് സ്റ്റാൻഡ് വെറുമൊരു യാത്രാ കേന്ദ്രമല്ല... ഒരേ ദിവസം ആയിരക്കണക്കിന് ആളുകൾ എത്തുന്ന തന്ത്രപ്രധാനമായ ഇടമാണ്.
യാത്രയ്ക്ക് മാത്രം അല്ല, യാത്രക്കാർക്ക് വേണ്ട സുരക്ഷയും, സൗകര്യങ്ങളും, വിശ്രമവും നൽകുന്ന ഒരു സമ്പൂർണ്ണ ഹബ് ആയിരിക്കണം ഓരോ ബസ് സ്റ്റാൻഡും.
എറണാകുളത്തിന് വേണ്ടി ഞാൻ തയ്യാറാക്കിയ ഒരു സമ്പൂർണ്ണ ബസ് സ്റ്റാൻഡ് ഡിസൈൻ ഇതാണ്. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി, ഒരു സമകാലിക നഗരത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയ ഒരു മൾട്ടി-ഫംഗ്ഷണൽ ബസ് സ്റ്റാൻഡാണിത്.

✔️ വിവിധ തരത്തിലുള്ള ബസ്സുകൾക്ക് പ്രത്യേക ബേകൾ
✔️ ഷോപിംഗ് കോംപ്ലക്സ് ഉൾക്കൊള്ളുന്ന ആധുനിക സൗകര്യങ്ങൾ
✔️ സുരക്ഷ, ശുചിത്വം, ആക്‌സസിബിലിറ്റി എന്നിവ ഉറപ്പാക്കുന്ന സംവിധാനങ്ങൾ..
എന്നാൽ ഇത്തരമൊരു പദ്ധതി യാഥാർത്ഥ്യമാകാൻ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്. ഈ ഭാവി സാങ്കേതിക ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത് നാടിന്റെ ആവശ്യമാണ്‌. ഇതരത്തിലൊരു ഡിസൈൻ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടിയാണ് ഈ വീഡിയോ.. നന്ദി

What's Your Reaction?

like

dislike

love

funny

angry

sad

wow