പൗരാണിക വാസ്തു ശാസ്ത്രം വിശ്വാസമല്ല : ശാസ്ത്രീ യ സമീപനമാണ് || പ്രമുഖ ആർകിറ്റെക്‌ട് നജീബ്
സ്ഥല പരിമിതിയുള്ള നാഗരിക ജീവിതത്തിൽ വസ്തു ശാസ്ത്രം പാലിക്കാൻ കഴിയില്ല
വീട് വെക്കുമ്പോൾ പല ആളുകളും വാസ്തു ശാസ്ത്രത്തെ ആശ്രയിക്കാറുണ്ട് . അങ്ങിനെ വിശ്വസിക്കാൻ പലർക്കും പല കാരണങ്ങൾ ഉണ്ടാകും. അവയിൽ ചില വിശ്വാസങ്ങൾ ഇങ്ങനെ പോകുന്നു. ശരിയായ വാസ്തു ക്രമീകരണം വീടിനുള്ളിലെ അന്തരീക്ഷത്തെയും അവിടെ വസിക്കുന്നവർക്ക് ശാരീരികവും മാനസികവും ആരോഗ്യകരവുമായ മികച്ച അന്തരീക്ഷം നൽകുന്നു. ഉദാഹരണത്തിന് വടക്കേ ഭാഗത്തോ, കിഴക്കേ ഭാഗത്തോ സ്ഥിതി ചെയ്യുന്ന അടുക്കള ആരോഗ്യത്തിനും ഗൃഹത്തിന് ഐശ്വര്യവും പ്രധാനം ചെയ്യുന്നു. കേരളീയ ആചാരപ്രകാരം സൂര്യനഭിമുഖമായിട്ടാണ് നമ്മൾ എല്ലാ നല്ല കാര്യങ്ങളും ചെയ്തു വരാറുള്ളത്. അതുകൊണ്ടു തന്നെ കിഴക്കോട്ടു തിരിഞ്ഞു പാചകം ചെയ്യുന്നതാണ് ഉത്തമം .
വാസ്തു പ്രകാരം വടക്കും കിഴക്കും വശങ്ങളിൽ വലിയ ജനാലകൾ ഉണ്ടാവുന്നതാണ് അനുയോജ്യം. ഇത് വഴി പ്രകൃതിദത്ത വെളിച്ചവും ശുദ്ധവായുവും ഗൃഹത്തിലേക്ക് പ്രവേശിക്കുന്നു . കൃത്രിമ വെളിച്ചത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇതിലൂടെ വൈദ്യുതി ചെലവ് കുറയും. കൂടാതെ മാനസികാവസ്ഥയും ഊർജ്ജവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പ്രധാന പ്രവേശന കവാടം സ്ഥാപിക്കുന്നത് വാസ്തു പ്രകാരം വടക്കുകിഴക്കൻ ദിശയിലായിരിക്കും ഇതുവഴി സമൃദ്ധിയും സാമ്പത്തിക വളർച്ചയും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.മുറികൾ നിർദിഷ്ട സ്ഥാനങ്ങളിൽ സ്ഥാപിക്കുന്നതിലൂടെ കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം നിലനിർത്താൻ വാസ്തു സഹായിക്കുന്നു. ഉദാഹരണത്തിന്, മാസ്റ്റർ ബെഡ്റും തെക്കുപടിഞ്ഞാറ് സ്ഥാപിക്കുന്നത് ബന്ധങ്ങളെയും ദാമ്പത്യ ഐക്യത്തെയും ശക്തിപ്പെടുത്തുമെന്ന് പറയപ്പെടുന്നു. അതെപോലെ തന്നെ പൂജാമുറി അഥവാ പ്രാർത്ഥനാമുറികൾ വീടിന്റെ കിഴക്കു ഭാഗത്തോ, പടിഞ്ഞാറു ഭാഗത്തോ ആണ് നല്ലത്. വീടിന്റെ കിഴക്കു ഭാഗത്തു ആണെങ്കിൽ ഫോട്ടോകൾ പടിഞ്ഞാറു തിരിച്ചും വീടിൻ്റെ പടിഞ്ഞാറു ഭാഗത്തു ആണെങ്കിൽ കിഴക്കോട്ടു തിരിച്ചും ആണ് ദൈവങ്ങളുടെ ചിത്രം വരയ്ക്കണ്ടത്.പകുതിയോ അതിലധികണമോ ഭാഗം ദേവൻറെ മുന്നിൽ വരുന്ന രീതിയിൽ ആയിരിക്കണം പൂജ മുറിയുടെ സ്ഥാനം കണക്കാക്കേണ്ടത്. വാസ്തുപ്രകാരം വടക്ക് ഭാഗം സ്വപ്നങ്ങൾ സഫലമാക്കുന്നതിനും ദിശയായതിനാൽ വളർച്ചയ്ക്കും അനുകൂലമായി കണക്കാക്കപ്പെടുന്നു. അവ ഹോം ഓഫീസുകൾക്കോ പഠന മേഖലകൾക്കോ ഉപയോഗിക്കാം. ഇത് അഭിലാഷങ്ങൾ പിന്തുണയ്ക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഉറങ്ങുമ്പോൾ തല തെക്കോട്ടോ കിഴക്കോട്ടോ വയ്ക്കുക.ഇത് ഉറക്കത്തിന്റെ ഗുണനിലവാരവും മാനസിക ശാന്തിയും ഉയർത്താൻ സഹായിക്കുന്നു. വാസ്തു പ്രകാരം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചരുതങ്ങൾ തമ്മിലുള്ള സമമ്പയം ഉറപ്പാക്കുന്നു. ഇത് വീട്ടിലെ സമാധാനവും സന്തുലിതാവസ്ഥയും നിലനിർത്തുന്നു.
What's Your Reaction?