കേരളത്തിൽ ആധുനിക വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
ആഡംബരങ്ങളല്ല ആവശ്യങ്ങളാണ് പ്രധാനം
ഡിസൈൻ അഥവാ രൂപ കൽപ്പന കാലഘട്ടത്തിലെ ശൈലിയുമായി ചേർന്ന് നിൽക്കുന്നതും എന്നാൽ അല്പം ക്രീയേറ്റീവും ആയിരിക്കണം. അനാവശ്യ സ്പേസ് വെസ്റ്റേജ് ഒഴിവാക്കി പരമാവധി സ്പേസ് യൂട്ടിലൈസേഷന് ശ്രദ്ധിക്കുക. കൃത്യമായ ഡിസ്കഷൻ നടത്തി ആർക്കിടെക്ട് ന്റെ നിർദേശങ്ങൾ കൂടെ ഉൾക്കൊള്ളുക ഡിസൈനിൽ അനാവശ്യ പിടിവാശികൾ ഒഴിവാക്കുന്നതാണ് നല്ലത്. വീട്ടിലെ അംഗങ്ങളുടെയും ഓമന മൃഗങ്ങളുടെയും അതിഥികളുടെയും ഒക്കെ സ്പേസ് ആവശ്യങ്ങൾ പരിഗണിക്കുക. തൊട്ടടുത്തു ലഭ്യമാവുന്ന ഏറ്റവും മികച്ച ഉല്‌പന്നങ്ങളുമായി താരതമ്യം ചെയ്ത ശേഷം മാത്രം നിർമാണ സാമഗ്രികൾ തിരഞ്ഞെടുക്കുക. കുട്ടികളുള്ള വീടുകളിൽ അവരുടെ മുന്നോട്ടുള്ള ആവശ്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. അത്യാവശ്യമല്ലാത്ത ഒഴിവാക്കാൻ ശ്രമിക്കുക ആവശ്യമെങ്കിൽ പിന്നീട് കൂട്ടിച്ചേക്കാവുന്ന തരത്തിൽ നിർമ്മിതികൾ നടത്തുക. അതിനായി ഡിസൈനും സ്പേസും ഉണ്ടായാൽ മതി. അനാവശ്യ ആഡംബരങ്ങൾ ഒഴിവാക്കി പ്രയോഗികതയ്ക്കു ഊന്നൽ കൊടുത്തുള്ളതായിരിക്കണം ഡിസൈൻ. കൃത്യമായ പ്രൊജക്റ്റ് കംപ്ലീഷൻ മൈൽസ്റ്റോണ്സ് തീരുമാനിക്കുക അതനുസരിച്ചു മുന്നോട്ടു പോവുക. റിവേഴ്‌സ് ക്ലോക്ക് സ്റ്റൈൽ വളരെ എഫക്റ്റീവ് ആയ ഒരു ടെക്‌നിക് ആണ് .ഫർണിച്ചറുകൾ പുനരുപയോഗിക്കുന്നതുവഴിയും ചെറിയ മിനുക്കു പണികൾ മാത്രം നൽകി മോഡിഫിക്കേഷൻ ചെയ്യുന്നതും ചെലവ് ചുരുക്കാൻ സഹായകമാവും .കുടുംബാംഗങ്ങളോടും കൃത്യമായ പ്രൊജക്റ്റ് വിവരങ്ങൾ ചർച്ച ചെയ്യുന്നത് നിങ്ങൾ സ്ഥലത്തില്ലാതിരിക്കുമ്പോഴും കാര്യക്ഷമമായ മേൽനോട്ടത്തിന് ഉപകാരപ്പെടും എന്നോർക്കുക. നിശ്ചിത ഗുണമേന്മയുള്ള , പ്ലംബിംഗ് , വയറിങ് തുടങ്ങിയ ജോലികൾക്കുള്ള സാമഗ്രികൾ പ്രാരംഭ ചെലവ് ഒരൽപം കൂടുമെങ്കിലും പിന്നീട് അടിക്കടിയുള്ള മാറ്റിവെക്കലുകൾ, തകരാറുകൾ ഒക്കെ ഒഴിവാക്കാൻ ഏറ്റവും നല്ലതാണു. ഓരോഘട്ടത്തിലും ആവശ്യമായ തുക മുൻകൂട്ടി തയ്യാറാക്കി വെക്കുക , മുൻകൂർ അഡ്വാൻസുകൾ കഴിവതും ഒഴിവാക്കുക. എഴുതി തയ്യാറാക്കിയ ഉടമ്പടികൾ നിശ്ചിത ഗുണനിലവാരം ഉറപ്പു വരുത്തുകയും സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ചെയ്യും. പുറത്തു നിന്നുള്ള വായ്പകൾ എടുക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മുൻകൂട്ടി ആവശ്യമായ രേഖകൾ തയ്യറാക്കി വയ്ക്കുകയും അപേക്ഷയിൽ കൃത്യമായ ഫോയിലോ അപ്പ് നടത്തുകയും ചെയ്യുക . ഇടപാടുകൾ ഇപ്പോൾ ഒരു പരിധിവരെ ഡിജിറ്റൽ ആയി നടത്തം എന്നോർക്കുക, നേരിട്ട് പോവേണ്ടുന്ന സാഹചര്യത്തിൽ മാത്രം അതിനു സമയം കണ്ടെത്തുക. കൃത്യമായും നിങ്ങളുടെ പ്രൊജക്റ്റ് ഡിസൈൻ ഗുണമേനയോടെ ഓരോ മൈൽ സ്റ്റോണും പൂർത്തിയാക്കപ്പെടുന്നുവെന്നു ഉറപ്പിക്കുക. ആവശ്യമായ ബാങ്ക്അനുമതികൾ, തദ്ദേശ ഭരണ സ്ഥാപനത്തിലെ അനുമതികൾ , സർട്ടിഫിക്കറ്റുകൾ എല്ലാം യഥാസമയം ലഭ്യമാണെന്ന് ഉറപ്പു വരുത്തുക. സുഹൃത്തുക്കളുടെയോ , പ്രൊഫഷണൽ വെബ്സൈറ്റുകളുടെയോ സഹായം ഒരു മികച്ച ഡിസൈൻ കണ്ടെത്താൻ ഉപയോഗപ്പെടുത്തുക .
What's Your Reaction?