ഉസ്പെൻസ്ക സ്ക്വയർ: ഉപേക്ഷിക്കപ്പെട്ട നിര്‍മിതികളെ പൊതു ഇടങ്ങളാക്കുന്ന അത്ഭുതം

ഉസ്പെൻസ്ക സ്ക്വയർ ഇന്ന് ഉക്രയിനിലെ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത സ്ഥലങ്ങളില്‍ ഒന്നാണ്

Jan 8, 2025 - 14:00
 0  162
ഉസ്പെൻസ്ക സ്ക്വയർ: ഉപേക്ഷിക്കപ്പെട്ട നിര്‍മിതികളെ പൊതു ഇടങ്ങളാക്കുന്ന അത്ഭുതം

1800-കളിൽ ഉക്രെയ്നിൽ നിർമ്മിക്കപ്പെട്ട അസംപ്ഷൻ കത്തീഡ്രലിനും ഡിനിപ്രോ നദിക്കും ഇടയിലുള്ള ഒരു പ്രധാന പ്രദേശമായിരുന്നു ഉസ്പെൻസ്ക സ്ക്വയർ. കാലക്രമേണ, കത്തീഡ്രൽ കത്തിനശിക്കുകയും തുടർന്ന് കാലങ്ങളോളം  ശൂന്യമായി കിടക്കുകയും ചെയ്തതിനുശേഷം ഉസ്പെൻസ്ക സ്ക്വയർ പൂർണ്ണമായും  അനാഥമാക്കപ്പെടുകായായിരുന്നു.  അടുത്ത കാലം വരെ തീർത്തും അവഗണിക്കപ്പെടുകയും ആ പ്രദേശത്തിന്റെ സാധ്യതകളെ തിരിച്ചറിയാതെ പോകുകയും ചെയ്ത കാലത്തിനു വിരാമമായി. ഇന്ന് ഉക്രയിനിലെ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത സ്ഥലമായി മാറിയിരിക്കുന്നു. 

 

2001ൽ പ്രശസ്ത വാസ്തുശില്പികളായ ഡിമിട്രോ വോലിക്കും ക്സെനിയ ഡൊനെറ്റ്സ്കയുമാണ്  ഉക്രെയ്നിലെ ഡിനിപ്രോയിലുള്ള ഉസ്പെൻസ്ക സ്ക്വയർ സജീവവും ഉപയോഗപ്രദവുമായ ഒരു പൊതു ഇടമാക്കി മാറ്റിയത്. ഉപേക്ഷിക്കപ്പെട്ട ഒരു സ്ഥലത്തെ സ്വീകാര്യമായ പൊതു ഇടമാക്കി മാറ്റുമ്പോൾ ഉണ്ടാകുന്ന വെല്ലു വിളികളെ നേരിടാനുള്ള മികച്ച പ്ലാൻ തയ്യാറാക്കാൻ വാസ്തു ശിൽപ്പികൾക്കു കഴിഞ്ഞു. ചരിത്രത്തിൽ ഇടം പിടിക്കാവുന്ന ഒരു പദ്ധതി എന്ന നിലയിൽ ഏറെ സമയവും പണവും ചെലവഴിച്ചാണ് ഈ സ്വപ്നം മുന്നോട്ടു പോയത്. ഇതിനിടയിൽ വന്ന റഷ്യ ഉക്രയിൻ യുദ്ധം പദ്ധതിയെ കാര്യമായി ബാധിച്ചെങ്കിലും ശില്പികളുടെ നിഴ്ചയദാർഢ്യത്തിനു മുൻപിൽ എല്ലാ തടസ്സങ്ങളും തലകുനിച്ചു. 2023 വർഷാവസാനത്തോടെ ഉസ്പെൻസ്ക സ്ക്വയർ ഏറെ പുതുമകളോടെ പൊതുജനത്തിന് തുറന്നു കൊടുത്തു. 



പുരാതന കാലത്തെ  ആവശ്യങ്ങള്‍ക്കായി ചതുരാകൃതിയിലാണ്  ഉസ്പെൻസ്ക സ്ക്വയർ നിർമ്മിച്ചിരുന്നതെങ്കിലും  പുതിയ രൂപകല്പന  ഏറെ  വ്യത്യസ്തതകൾ കൊണ്ടുവന്നിട്ടുണ്ട്. രണ്ട് ഡയഗണൽ പാതകൾ  ഈ ചത്വരത്തെ മുറിച്ചുകടക്കുന്ന രീതിയിലാണ് പുതിയ ഡിസൈൻ. ആർട്ടിഫിഷ്യൽ കോൺക്രീറ്റ് കുന്നുകളും തുരങ്കങ്ങളും കൊണ്ട് കുട്ടികൾക്ക് സമയം ചിലവഴിക്കാനും വിവിധ കളികളില്‍ ഏര്‍പ്പെടാനുമുള്ള രസകരമായ ഒരു ഇടമായതോടെ കുട്ടികളുടെ പ്രിയപ്പെട്ട സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ശില്പികൾക്ക് കഴിഞ്ഞു. 

 

മരങ്ങളാലും പുല്ലുകളാലും  തീര്‍ത്ത വ്യത്യസ്തയാർന്ന പ്രദേശങ്ങൾ  ആളുകൾക്ക് വിശ്രമിക്കാനും സമയം ചിലവിടാനുമുള്ള സ്ഥലങ്ങളാണ്.  സ്ക്വയറിൽ ഉത്സവങ്ങൾക്കും പരിപാടികൾക്കുമായി വേവ് സ്റ്റൈലിലുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മധ്യഭാഗത്തുള്ള ഒരു ലളിതമായ ജലസംവിധാനം സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. സമീപത്തുള്ള ഡിനിപ്രോ നദി സ്ക്വയറിൻ്റെ രൂപകൽപ്പനയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

 

തടികൊണ്ടുള്ള ബെഞ്ചുകൾക്ക് നദിയുടെ അലകളുടെ ആകൃതിയാണ്, അത് ആളുകളെ നദീജലത്തെ ഓർമ്മിപ്പിക്കുന്നു. പാതകളിലെ നിറം മാറുന്ന വിളക്കുകൾ നദിയിലെ പ്രതിഫലനങ്ങൾ പോലെയാണ് നിര്‍മിച്ചിരിക്കുന്നത്.

സ്ക്വയറിനെ പ്രകൃതിയുമായി ബന്ധിപ്പിക്കാൻ നിരവധി പ്രകൃതിദത്ത മരവും കല്ലുകളും ഉപയോഗിച്ചിരിക്കുന്നു.



വോളിക്കും ഡൊണെറ്റ്‌സ്കയും സ്ക്വയറിൻ്റെ എല്ലാ ഭാഗങ്ങളും വളരെ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യ്തിരിക്കുന്നു. മരത്തടികളും സമീപത്തുള്ള ഒരു സ്കൂളിന്റ്റെ മരവേലിയില്‍ ഉൾപ്പെടെ ഈ ആസൂത്രണം കാണാന്‍ സാധിയ്ക്കും. പൊതു ശുചിമുറികൾ താഴികക്കുടങ്ങൾ പോലെ തിളങ്ങുന്ന ടൈലുകൾ ഉപയോഗിച്ച് വ്യത്യസ്ഥമാക്കിയിരിക്കുന്നു.



ഉസ്പെൻസ്ക സ്ക്വയർ ഇനി വെറുതെ കടന്നുപോകാനുള്ള ഒരു സ്ഥലമല്ല,മറിച്ച് ആളുകൾക്ക് വിശ്രമിക്കാനും കളിക്കാനും ഒത്തുചേരാനുമുള്ള ഒരു ലക്ഷ്യസ്ഥാനമാണിത്. ഈ നവീകരണം ഡിനിപ്രോയിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെ പ്രതീകമാണ്, പ്രയാസകരമായ സമയങ്ങളിൽ പോലും നല്ല രൂപകൽപ്പനയ്ക്ക് ജീവിതം മികച്ചതാക്കാൻ കഴിയുമെന്ന് ഈ സ്ക്വയര്‍ കാണിക്കുന്നു.



What's Your Reaction?

like

dislike

love

funny

angry

sad

wow