ലോകത്തു എന്ത് സൗകര്യത്തിൽ ജീവിച്ചാലും മലയാളിക്ക് സ്വന്തം നാട്ടിലൊരു വീട് അവരുടെ സ്വപ്നമാണ്. എന്നാൽ നാട്ടിൽ ജീവിക്കുന്ന ഒരാൾ വീട് നിർമ്മിക്കുന്നത് പോലെയല്ല മറുനാടൻ മലയാളിയുടെ വീട് നിർമ്മാണം. ലോകം മുഴുവൻ ചുറ്റി നടന്നും, സൗകര്യങ്ങൾ കണ്ടും, പലവിധ വീടുകൾ കണ്ടുമൊക്കെ ഓരോ വ്യക്തികളും സ്വന്തം വീട് എങ്ങിനെ ആയിരിക്കണം എന്നൊരു സങ്കല്പം മനസ്സിൽ സൂക്ഷിക്കാറുണ്ട്.
വീട് വെയ്ക്കാൻ ഭൂമിയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ പലപ്പോഴും വിദേശ ജീവിതവുമായി താരതമ്യപ്പെടുത്തി പല ആശയങ്ങളും മനസ്സിൽ വരും, അതായത് പച്ചപ്പ് വെള്ളം കിട്ടുന്ന സ്ഥലം, ഒരുപാട് ഭൂമിയിൽ ഒരു വീട് തുടങ്ങിയുള്ള ചിന്തകൾ നാട്ടിലെ കാലാവസ്ഥ, ഭൂമിയുടെ സ്വഭാവം, അടിസ്ഥാന സൗകര്യങ്ങൾ ഭൂമിയുടെ വില, ഭാവിയിലുണ്ടാകുന്ന വികസനം, എന്നുള്ളതെല്ലാം മറന്ന് ഒരു സ്ഥലത്തെ നിഴ്ചയിച്ചാൽ അത് വഴിയുണ്ടാകുന്ന ഭാവിയിലെ പ്രശ്ങ്ങങ്ങളെ കാണാതെ പോകരുത്. നാട്ടിലെ ബന്ധുക്കൾ സുഹൃത്തുക്കൾ തുടങ്ങി വിവിധ ആളുകളുമായി വേണ്ടത്ര കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഭൂമി നിഴ്ചയ്ക്കാവൂ. ഒപ്പം അതിന്റെ നിയമപരമായ എല്ലാ കാര്യങ്ങളും ആലോചിക്കണം. വീടുകളുടെ നിർമ്മാണം, ഭാവിയിലേക്കുള്ളതായതു കൊണ്ട് നിർമ്മാണത്തിലും, മേൽനോട്ടത്തിലും സുരക്ഷിതമായി വീട് നിർമ്മിക്കാനുള്ള ആശയങ്ങൾ പങ്കുവെക്കുകയാണ് പ്രശസ്ത ആർക്കിടെക്ട് ജോർജ്ജ് കെ തോമസ്