സ്വപ്നഭവനത്തിലെ കിച്ചണിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മുടെ ഭവനത്തിലെ കിച്ചൻ നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥന കാര്യങ്ങൾ ഇവയൊക്കെയാണ്
കേരളത്തിലെ വീടുകളെ സംബംന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ ഒരു ഇടമാണ് അടുക്കള . സൗഹൃദപരമായ കിച്ചൺ അന്തരീക്ഷം കുടുംബാംഗങ്ങളുടെ ഒത്തൊരുമയുടെ സന്ദേശമാക്കി മാറ്റുന്നു. ക്രിയാത്മകത വളർത്തുന്ന ഇടമായി മാറ്റി തീർക്കാനുള്ള ചില അടിസ്ഥാന കാര്യങ്ങൾ ഇവയൊക്കെയാണ് :
പണ്ട് സ്ത്രീയെ സംബന്ധിടത്തോളം കുടുംബത്തിലെ ഏറിയ സമയവും ചിലവഴിക്കുന്നത് അടുക്കളകളിൽ ആയിരുന്നു .പക്ഷേ ഇന്നത്തെ കാലത്തു എല്ലാവരും ചേർന്നുള്ള പാചകത്തിലേക്ക് അടുക്കളകൾ മാറിയിരിക്കുന്നു .ഇവിടെ ന്യൂ ജൻ കിച്ചണിലേക്ക് നാം മാറേണ്ടതിന്റെ ആവശ്യകത വളരെ പ്രാധാന്യമർഹിക്കുന്നു. അടുക്കള രൂപകൽപ്പന ചെയ്യുമ്പോൾ സിങ്ക്, സ്റ്റൗ, ഫ്രിഡ്ജ് എന്നിവ സമീപത്തു തന്നെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധക്കുക. പെട്ടെന്ന് സാധനങ്ങൾ ലഭിക്കുന്നതിനായി വലിച്ചെടുക്കുന്ന ഷെൽഫുകളും, ഡ്രോയറുകളും പോലുള്ള സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കുക . അടുക്കളകളിലെ പ്രകാശക്രമീകരണത്തിനും വളരെ പ്രസക്തിയുണ്ട്. അതിനായി വലിയ ജനാലകളോ ലൈറ്റുകളോ ഉപയോഗിക്കുക. ക്വാർട്സ് കൗണ്ടർടോപ്പുകളും വൃത്തിയാക്കാൻ എളുപ്പമുള്ള ബാക്ക്‌സ്‌പ്ലാഷുകൾ പോലുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുക. അടുക്കളയിൽ കുക്കിംങിന് സ്ഥലം ഒരുക്കിയിരിക്കുന്നത് പോലെ തന്നെ കുടുംബാഗങ്ങൾക്ക് വേണ്ടിയുള്ള ചർച്ച ഇടങ്ങളും തയ്യാറാക്കുക . ശുദ്ധ വായു നിലനിർത്താൻ ഉചിതമായ വെൻറിലേഷൻ ഉൾപെടുത്താൻ മറക്കാതിരിക്കുക,. മോടിയേറിയ നിറങ്ങളോടും ചൂട് കുറയ്ക്കാൻ ഉതകുന്നതുമായ കളർ ടെക്സ്ചറുകൾ ഉപയോഗിച്ച് അടുക്കളകൾ ആകർഷകവും ഉന്മേഷം നല്കുന്നതുമാക്കി തീർക്കുക .
What's Your Reaction?