ഇന്ത്യയിലെ ആദ്യത്തെ "മാസ്സ് - ടിംബര്‍ വീട്" ഗോവയിൽ : പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണത്തിൽ നവീന ആശയം

ഗ്ലൂലം പോർട്ടൽ ഫ്രെയിമുകൾ ഉപയോഗിച്ച് നിർമ്മിച്ച വീടുകൾക്ക് കാർബൺ എമിഷൻ തീരെയില്ല എന്നതാണ് പ്രത്യേകത

Jan 2, 2025 - 17:05
Jan 3, 2025 - 17:08
 0  12
ഇന്ത്യയിലെ ആദ്യത്തെ "മാസ്സ് - ടിംബര്‍ വീട്" ഗോവയിൽ  : പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണത്തിൽ  നവീന ആശയം

ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും മാസ്സ് ടിംബര്‍ തടിയില്‍ രൂപപ്പെടുത്തിയ വീട് ഗോവയിൽ നിര്‍മിച്ചിരിക്കുന്നു. ഏറ്റവും കുറഞ്ഞ കാർബൺ പുറന്തള്ളുന്ന ഗ്ലൂലം മരം ഉപയോഗിച്ചുള്ള വീട് നിര്‍മ്മാണം പരിസ്ഥിതി സൗഹാർദ വീട് നിർമ്മാണത്തിൽ പുതിയ അധ്യായം കുറിക്കും. കൂടുതൽ ഉറപ്പും, ദീർഘ കാലം നിലനിൽക്കുന്നതുമായ വീട് നിർമ്മാണ രീതി 1970 മുതൽ തന്നെ ഓസ്ട്രിയയിലും ജർമ്മിനിയിലും നില നിന്നിരുന്നു എങ്കിലും ലോകം മുഴുവൻ അത്ര പ്രചാരം നേടിയിരുന്നില്ല. ന്യൂഡൽഹി ആസ്ഥാനമായുള്ള ആർക്കിടെക്ച്ചർ സ്റ്റുഡിയോ ആയ 'ഡിസിപ്ലിൻ' ആണ് മാസ്സ് ടിംബർ വീട് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ഭൂപ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന ചപ്പോര നദിക്ക് സമീപമുള്ള പ്ലോട്ടിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കാർബൺ  കുറയ്ക്കാൻ സഹായിക്കുന്ന മാസ്സ് ടിംബര്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമാതൃക രൂപപ്പെടുത്താന്‍ ആണ് ഈ ഡിസൈൻ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളുടെ ഏറ്റവും പുതിയ മാർഗമാണ് മാസ്സ് ടിംബര്‍.

 എന്തിനാണ് മാസ്സ്-ടിംബര്‍ ?

സ്റ്റീലും,കോൺക്രീറ്റും നൽകുന്ന ഉറപ്പും ബലവും, ആയുസ്സും പ്രധാനം ചെയ്യാൻ കഴിവുള്ള കംപ്രസ്സിവ് മരത്തടിയാണ് മാസ്സ് ടിമ്പർ. ഒന്നിലധികം ചെറു പാളികളായ മരത്തടികളെ പ്രത്യേക രീതിയിൽ കംപ്രസ്സ് ചെയ്തു ഒന്നിപ്പിച്ച ശേഷം ആവശ്യമുള്ള ഘടനയിലേക്കും, രൂപത്തിലേക്കും മാറ്റാൻ കഴിയും എന്നതാണ് മാസ്സ് ടിമ്പറിന്റെ പ്രത്യേകത. മാസ്സ് ടിമ്പർ ഉപയോഗിച്ച് വലിയ ബഹുനില കെട്ടിടങ്ങൾ വരെ ഇന്ന് നിർമ്മിക്കാൻ കഴിയും.

ഇന്ത്യൻ വാസ്തുവിദ്യയിൽ ഗ്ലൂലം അവതരിപ്പിക്കപ്പെടുന്നു

ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച പ്രീ ഫാബ്രിക്കേറ്റഡ് ഗ്ലൂലം പോർട്ടൽ ഫ്രെയിമുകൾ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഫ്രെയിമുകൾ ന്യൂ ഡൽഹിയിൽ നിർമ്മിക്കുകയും ഗോവയിലെ സൈറ്റിൽ എത്തിച്ചു കൂട്ടിച്ചേർക്കുകയും ചെയ്തത് കൊണ്ട് സമയം ലാഭിക്കുവാനും കൃത്യമായ നിർമ്മാണത്തിന് സഹായിക്കുകയും ചെയ്തു. പരമ്പരാഗത ഭവന നിര്‍മ്മാണ വസ്തുക്കൾക്ക് പകരമായി ഒരു ബദൽ മാര്‍ഗ്ഗമായി ഗ്ലൂലം പോലുള്ള  മാസ്സ് ടിംബര്‍ തടികള്‍    ഉപയോഗിക്കാമെന്നും ഇന്ത്യന്‍ വസ്തുവിദ്യയില്‍ഇതിന് വന്‍മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും ഈ മേഖലയിലെ പ്രഗത്ഭർ പറയുന്നു

വെളിച്ചം നിറഞ്ഞ  ലളിതമായ ഇൻ്റീരിയർ

ലാളിത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഓപ്പൺ-പ്ലാൻ ലിവിംഗ് എന്ന ആശയത്തിന്റ്റെ അടിസ്ഥാനത്തിലാണു ഈ വീടിന്റെ ഇന്‍റ്റീരിയര്‍. റൂമിന്റ്റെ മൂന്ന് വശത്തും ,പ്രകൃതിദത്ത പ്രകാശം നിറയ്ക്കാൻ സഹായിക്കുന്ന വലിയ ജാലകങ്ങളുണ്ട്. സ്വീകരണമുറിയിൽ നിന്ന് ഒരു ഡെക്ക് നീണ്ടുകിടക്കുന്നു, അവ ചുറ്റുപാടുകളിലെ  മനോഹരമായ കാഴ്ചകളെ തടസ്സമില്ലാത്ത കാണാന്‍ സഹായിക്കുന്നു. വളരെ കുറച്ചു ഫർണിച്ചറുകൾ മാത്രം ഉപയോഗിച്ചിരിക്കുന്ന വീട്ടില്‍ ലെതർ കസേരകളും വീടിൻ്റെ ശൈലിക്ക് അനുയോജ്യമായ ആധുനിക ഫര്‍ണിച്ചറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഉപഭോക്താവിൻ്റെ ആർട്ട് ശേഖരം പ്രദർശിപ്പിക്കുന്നതിന് മുകളിലത്തെ നിലയിൽ ഒരു ഗ്യാലറി ഉണ്ട്, കൂടാതെ ഒരു മെറ്റൽ ഗോവണിയാല്‍ രണ്ട് നിലകളെയും ബന്ധിപ്പിക്കുന്നു. വെളുത്ത ഭിത്തികളും ഇരുണ്ട ഗ്രാനൈറ്റ് തറയുമുള്ള വീട്ടില്‍ വൃത്തിയുള്ളതും മിതവുമായ ഡിസൈൻ ആര്‍ട്ട് ഫ്രെയിമിൻ്റെ ഭംഗി ഉയർത്തിക്കാട്ടുന്നു, 

 പരമ്പരാഗത കരകൗശലവും ആധുനിക രൂപകൽപ്പനയും സംയോജിപ്പിക്കുന്ന ഭവനം

'യാകിസുഗി' എന്ന പുരാതന ജാപ്പനീസ് രീതി ഉപയോഗിച്ച് വീടിൻ്റെ പുറംഭാഗം കരിഞ്ഞ തടി കൊണ്ട് മൂടിയിരിക്കുന്നു. ഈ സാങ്കേതികത തടിയെ സംരക്ഷിക്കുകയും ഈർപ്പം പ്രതിരോധിക്കുകയും ചെയ്യുന്നു.ഗോവയിലെ ഈർപ്പമുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ മാര്‍ഗ്ഗമാണിത്. വീടിൻ്റെ സ്വാഭാവികയുമായുമായി പൊരുത്തപ്പെടുന്നതരത്തില്‍ ഗ്രൗണ്ട് ലെവൽ ഉയർത്തി  അണ്‍ഡര്‍ഗ്രൌണ്ട് വർക്ക്‌ഷോപ്പ് രൂപകല്‍പ്പന ചെയ്യ്തിരിക്കുന്നു.

ഇന്ത്യൻ വാസ്തുവിദ്യയുടെ ഭാവിക്കായുള്ള ഒരു ദർശനം

ഇന്ത്യയിലെ റെസിഡൻഷ്യൽ ഭവന നിർമ്മാണത്തിൽ  ഭാവിയിൽ മാസ്-ടിംബർ ഒരു പ്രധാന ഭാഗമാകുമെന്ന് നിർമ്മാതാക്കൾക്ക്  ആത്മവിശ്വാസമുണ്ട്. ഗ്ലൂലാമിൻ്റെയും മറ്റ്  വസ്തുക്കളുടെയും ഉപയോഗം പരിസ്ഥിതിക്കനുയോജ്യമായ വീടുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പുതിയ മാർഗം പ്രദാനം ചെയ്യുന്നു.

ഇന്ത്യയിൽ സുസ്ഥിര ഭവനങ്ങൾക്ക് ഒരു പുതിയ തുടക്കം

സുസ്ഥിര സാമഗ്രികൾ ഉപയോഗിച്ചുള്ള ഭവന നിര്‍മ്മാണത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന് ഗോവയിലെ ഈ വീട് കാണിക്കുന്നു. മാസ്സ് ടിംബര്‍ തടികളുടെ പാരിസ്ഥിതിക നേട്ടങ്ങളെക്കുറിച്ച് കൂടുതൽ ആളുകൾ മനസിലാക്കിയാല്‍ ഇതുപോലുള്ള വീടുകൾ ഇന്ത്യയിൽ കൂടുതൽ സാധാരണമായേക്കാം. ഇന്ത്യയിലെ വാസ്തുവിദ്യയുടെ ഭാവി ശോഭനമാണ്, സുസ്ഥിരമായ കെട്ടിടങ്ങൾ മനോഹരവും പ്രവർത്തനപരവും നമ്മുടെ ഗ്രഹത്തിന് സഹായകവുമാണ്.



What's Your Reaction?

like

dislike

love

funny

angry

sad

wow