കാലം മാറുന്നു ; ഹോം ന്യൂസ് മാഗസിൻ ഡിജിറ്റൽ യുഗത്തിലേക്ക്
ഏറെ പുതുമകളോടെ ഹോം ന്യൂസ് മാഗസിൻ എത്തുന്നു
കേരളത്തിലെ ആദ്യത്തെ ആർക്കിറ്റെക്ട് മാഗസിനായ ആർക്കിടെക്ട്സ് ഹോം ന്യൂസ് പുതിയ കാലത്തിനൊപ്പം ഡിജിറ്റലാകുകയാണ് .പ്രശസ്ത ആർക്കിറ്റെക്ട് ശ്രീ നജീബ് ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്ന ഹോം ന്യൂസ് മാഗസിൻ വൈവിധ്യമാർന്ന വിഷയങ്ങളുമായി ഏറെ പുതുമകളോടെ അവതരിപ്പിക്കുകയാണ്. 2011ൽ ആരംഭിച്ച ഹോം ന്യൂസ് മാഗസിൻ 2019 വരെയുള്ള ഒൻപതു വർഷം മലയാളിയുടെ ഭവന സങ്കൽപ്പങ്ങളുടെ ഭാഗമായിരുന്നു. ആർക്കിട്ടെക്ട് , ഡിസൈനർ, ബിൽഡേഴ്‌സ്, ഇന്റീരിയർ തുടങ്ങിയ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളും, സ്ഥാപനങ്ങളും അവരുടെ മേഖലകളിലെ അറിവുകളും അഭിപ്രായങ്ങളും പങ്കുവച്ച മാഗസിൻ ചുരുങ്ങിയ കാലം കൊണ്ട് മലയാളിയുടെ സംസ്കാരത്തിൻറെ ഭാഗമായി. ലോകം മുഴുവൻ ബാധിച്ച മഹാമാരി കൊറോണ മനുഷ്യൻ്റെ ജീവിത രീതി, വീക്ഷണം, ഭക്ഷണ രീതി, വായന തുടങ്ങി എല്ലാ മേഖലകളെയും മാറ്റി മറിച്ചു. ഒപ്പം വായന ശീലം മെല്ലെ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലേക്ക് മാറ്റി. ഈ മാറ്റം സാകൂതം വീക്ഷിക്കുകയും, നാളെ മറ്റൊരു ജനതയെ, മറ്റൊരു സംസ്കാരത്തിൽ സമീപിക്കേണ്ടി വരും എന്ന തിരിച്ചറിവാണ് ഹോം ന്യൂസ് മാഗസിനെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എത്തിച്ചത്. ഇപ്പോൾ കൂടുതൽ പുതുമയോടെ, കൂടുതൽ വിശേഷങ്ങളുമായി ഞങ്ങൾ നിങ്ങൾക്കൊപ്പം, നിങ്ങളുടെ വിരൽ തുമ്പിനടുത്തു എത്തുകയാണ്. സ്വീകരിക്കുമല്ലോ ...
What's Your Reaction?