ബോസ്‌ജസ് ഗസ്റ്റ്‌ഹൗസ് & സ്‌പാ: പൈതൃകവും ആധുനികതയും ഒത്തുചേര്‍ന്ന കലാസൃഷ്‌ടി
കാപ് ഡച്ച് ഡിസൈന്‍ കെട്ടിടങ്ങളെ ഇന്നത്തെ കലാസൃഷ്ടികല്‍ക്കനുസരിച്ച് പുനര്‍നിര്‍മിച്ച ബോസ്‌ജസ് ഗസ്റ്റ്‌ഹൗസ് & സ്പാ .
ദക്ഷിണാഫ്രിക്കയിലെ മനോഹരമായ ബ്രീഡ് നദീതടത്തിനെ സാക്ഷിയാക്കി നിര്‍മിച്ചിരിക്കുന്ന ദൃശ്യവിസ്മയമാണ് ബോസ്‌ജസ് ഗസ്റ്റ്‌ഹൗസ് & സ്‌പാ.ഇത് ആർക്കിടെക്റ്റുകളായ മെയർ & അസോസിയേറ്റ്‌സ്ന്റ്റെ കലാസൃഷ്ടികളില്‍ ഒന്നാണ്.മുന്തിരിത്തോട്ടങ്ങൾ നിറഞ്ഞ ഈ പ്രദേശത്ത്, വൈഹൂക് മലകളുടെ മുന്നില്‍ തലയെടുപ്പോടെ ഈ പ്രോജക്ട്, ശതാബ്ദങ്ങൾ പഴക്കമുള്ള കാപ് ഡച്ച് ഡിസൈന്‍ കെട്ടിടങ്ങളെ ഇന്നത്തെ കലാസൃഷ്ടികല്‍ക്കനുസരിച്ച് പുനര്‍നിര്‍മിച്ചതാണ്.
പൈതൃകത്തിന്റെ സംരക്ഷണത്തിൽ ബോസ്‌ജസ് ഫാം
1790-ൽ സ്ഥാപിതമായ ബോസ്‌ജസ് ഫാംമിലെ പൈതൃക ബംഗ്ലാവായ ഹെര്ഹൂയിസും കാപ് ഡച്ച് മാതൃകത്തന്നെയാണ് പിന്തുടര്‍ന്നിരിക്കുന്നത്. അവയുടെ ഭാഗമായ പൈതൃക ഗ്രാനറികളും (ഷൂർ), കുതിരാലയങ്ങളും (സ്റ്റാലെ), പ്രദേശത്തിന്റെ പരമ്പരാഗത ശൈലിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഈ ഫാമിലെക്കു സന്ദർശകരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രത്യേകത, സ്റ്റെയ്ൻ സ്റ്റുഡിയോ രൂപകൽപ്പന ചെയ്ത ബോസ്‌ജസ് ചാപ്പലും മനോഹരമായി നിർമ്മിച്ച തീര്‍ഥാടന തോട്ടവുമാണ്. അടുത്തുള്ള ബോട്ടാസ് ഹൾറ്റ് പ്രൈമറി സ്കൂൾ കൂടി ഫാമിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നു.
പൈതൃകവും ആധുനിക ശില്പകലയും തമ്മിലുള്ള ആശയവിനിമയം
ഫാമിന്റെ പൈതൃകഭാവം സംരക്ഷിക്കുന്നതിനായി, പുതിയ കെട്ടിടങ്ങളും സ്പായും പഴയ കെട്ടിടങ്ങൾക്ക് പിന്നിലയാണ് നിർമ്മിച്ചിരിക്കുന്നത്. പഴയ കെട്ടിടങ്ങളുടെ മൗലിക ഗുണസവിശേഷതകളെ പരിപോഷിപ്പിച്ചുകൊണ്ടുതന്നെ ഇന്നത്തെ ആധുനിക നിര്‍മാണശൈലി സംയോജിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
പ്രാദേശിക സൌന്ദര്യത്തെ നിലനിര്‍ത്തികൊണ്ടുതന്നെ രൂപപ്പെടുത്തിയിരിക്കുന്ന കോർട്ടിയാർഡുകളും അതിനോടു ചേര്‍ന്നുള്ള കെട്ടിടങ്ങളും മലദൃശ്യങ്ങളെയും പ്രകൃതിയെയും കൂടുതല്‍ സുന്ദരമാക്കുന്നു.
പ്രാദേശിക കൃഷിമേഖലയുമായി ബന്ധപ്പെട്ടവയാണ് ഹെര്ഹൂയിസ് പിന്നിലായി സ്ഥിതി ചെയ്യുന്ന സ്യൂറുകൾ. കറുത്ത കൊറഗേറ്റഡ് പാളി ഉപയോഗിച്ചുള്ള ഈ ബംഗ്ലാവിന്റെ നിർമ്മാണം ഇത് ബംഗ്ലാവിന് ക്ലാസിക്കൽ തനിമ നല്‍കുന്നതോടൊപ്പം കൂടുതല്‍ ഈടും ഉറപ്പും നല്കുന്നു. അതിനാല്‍ തന്നെ പുനര്‍നിര്‍മാണത്തിനും നവീകരണവും വളരെ ചുരുക്കമേ തയാറെടുപ്പുകളെ ആവശ്യമായി വന്നിട്ടുള്ളൂ.
ദക്ഷിണാഫ്രിക്കയിലെ വാസ്തുകലായ്ക്കു പൊരുത്തപ്പെടുന്ന രീതിയിലുള്ള കൊമ്മേണ്‍ ഏരിയ നിര്‍മാണം നാടിന്റെ കലാസൃഷ്ടിയെ പ്രധിനിദാനം ചെയുന്നവയാണ്. ലൊറൻസോ നസ്സിമ്ബെനിയുടെ concrete & brass ഉൾപ്പെട്ട പ്രത്യേക ശില്പങ്ങളും കാഴ്ചക്കാരന് വിസ്മയാവഹമായ അനുഭവം സൃഷ്ടിക്കുന്നു.
കുതിരാലയത്തിന്റെ പൈതൃകത്തിൽ നിന്നൊരു പ്രചോദനസ്‌പാ
സ്റ്റാലെ മുൻപ് ഒരു കുതിരാലയമായിരുന്നു എന്നാല്‍ ഇന്ന് ആ സ്ഥാനത്ത് ശാന്തതാസുന്ദരമായ സ്പാ ആയിരിക്കുന്നു. നൂതന ഡിസൈനിൽ പൈതൃകമായ കുറവുകൾ ആധുനികതയുടെ കൈകളാല്‍ മാറ്റി സ്പാ പ്രവര്‍ത്തിക്കുന്നു. വലിയ ട്രീറ്റ്‌മെന്റ് റൂമുകൾ, ശാന്തമായ വാതിലുകൾ, തടി ബഞ്ചുകൾ എന്നിവ കണ്ണിന് സന്തോഷം പകരുന്നവയാണ്.
പ്രകൃതിയിയുമായി ചേർന്ന് വിശ്രമസ്ഥാനങ്ങള്‍
ലാൻഡ്സ്കേപ്പ് ഡിസൈനർ ഫ്രാൻച്ചസ്ക വാട്‌സൺ പൈതൃകശൈലിയിലുള്ള ജലാശയങ്ങളും തോട്ടങ്ങളും ഇവിടെ രൂപകല്‍പന ചെയ്തിരിക്കുന്നു. ഇവ പ്രാദേശികസൗന്ദര്യത്തിനു ശാന്തമായ അനുഭവം സൃഷ്ടിക്കുന്നു.
What's Your Reaction?