വീട് നിർമാണത്തിലെ പുതിയ സാങ്കേതിക വിദ്യകൾ | എഡിറ്റോറിയൽ : ആർക്കിടെക്ട് സി നജീബ്

പുതിയവീട് സ്വപ്നം കാണുന്ന ഏവർക്കും അത്യന്തം പ്രയോജനകരമായ ഒരു കാര്യങ്ങൾ

Dec 31, 2024 - 16:24
 0  118

നൂറ്റാണ്ടുകളായി, വാസ്തുവിദ്യാ രൂപകല്പനയുടെ കേന്ദ്രബിന്ദുവാണ് മോഡലുകൾ, വാസ്തുശില്പികൾക്ക് സ്വപ്നങ്ങളും ആശയങ്ങളും   രൂപപ്പെടുത്തി എടുക്കുന്നതിനും പരീക്ഷിക്കുന്നതിനും അവരുടെ കാഴ്ചപ്പാട് ആശയവിനിമയം നടത്തുന്നതിനുമുള്ള വ്യക്തമായ മാർഗ്ഗം കൃത്യമായ മോഡലുകൾ തന്നെയാണ്. രൂപം, അനുപാതം, സ്ഥലബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ വാസ്തു ശിൽപ്പിക്കും അവരുടെ ഉപഭോക്താക്കൾക്കും കിട്ടുന്നതിന് ഈ വിദ്യ വളരെ കാലം ഉപയോഗിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ ഒരാളുടെ സ്വപ്നം, അല്ലെങ്കിൽ ആശയം മറ്റൊരാൾക്ക് അതെ അളവിലും രൂപത്തിലും കാണിച്ചു കൊടുക്കാൻ 3D മോഡലുകളും വെർച്വൽ റിയാലിറ്റിയും (VR) ശക്തവും കാര്യക്ഷമവുമായ ഉപകരണങ്ങളായി മാറിയിരിക്കുന്നു. നിമ്മാണം പൂർത്തിയാകുമ്പോൾ തൻ്റെ ഭവനം അല്ലെങ്കിൽ ബിൽഡിങ് എങ്ങനെയിരിക്കും എന്ന് ഇന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുൻകൂട്ടി കാണാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും കഴിയും.

What's Your Reaction?

like

dislike

love

funny

angry

sad

wow