ഭവന വായ്പ : ശ്രദ്ധിച്ചില്ലെങ്കിൽ മനഃസമാധാനം നഷ്ടമാവും

ഒരു ഭവന വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം

Dec 26, 2024 - 16:21
Dec 26, 2024 - 16:31
 0  48
ഭവന വായ്പ : ശ്രദ്ധിച്ചില്ലെങ്കിൽ മനഃസമാധാനം നഷ്ടമാവും

നിങ്ങൾ തീർച്ചയായും ഒരു പ്രൊജക്റ്റ് തയ്യാറാക്കിയതിനു ശേഷമായിരിക്കണം ബാങ്ക് ലോൺ നെപറ്റി പരിഗണിയ്ക്കേണ്ടത് . പ്രൊജക്റ്റ് നടപ്പിലാക്കുന്നതിന് കൃത്യമായ മൈൽ സ്റ്റോൺ നിര്ണയിച്ചതിനു ശേഷം, ഓരോഘട്ടത്തിലും ആവശ്യമായ തുകയിൽ ഏറ്റക്കുറച്ചിലുകൾ ലോൺ ഇല്ലാതെ തന്നെ വഹിക്കാൻ മാർഗ്ഗങ്ങളുണ്ടോ എന്ന് പരമാവധി പരിശോധിച്ചു ഉറപ്പിക്കുക. ഉദാഹരണത്തിന്, പൈതൃക സ്വത്തുക്കൾ, കമ്പനി ഷെയറുകളിൽ നിന്നും ലഭിക്കാൻ സാധ്യതയുള്ളത്, നിലവിലെ ബിസിനസ്സിൽ പുതിയ പാർട്ണറിനെ ചേർത്തുകൊണ്ട്, ഒരു കൃഷിസ്ഥലം - ഫാക്ടറി - ബിസിനസ് - അധികമായുള്ള ഒരു വീട്,  ആഡംബര, വാണിജ്യ ഉപയോഗത്തിനുള്ള വാഹനങ്ങൾ , മെഷീനുകൾ, ആഭരണങ്ങൾ അങ്ങനെ എന്തുമാവട്ടെ , കുറച്ചു നാളത്തേക്ക് കരാർ വ്യവസ്ഥയിൽ വാടകയ്‌ക്കോ ലീസിനോ കൊടുത്തുകൊണ്ട് അല്ലെങ്കിൽ വിറ്റുകൊണ്ട് ഈ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുമോയെന്നു പരിശോധിച്ചുറപ്പു വരുത്തിയതിനു ശേഷം മാത്രം അധിക ബാധ്യത ആവുന്ന ലോൺ ആവശ്യമാണോയെന്നു ആലോചിക്കുക. അതെയെന്ന് ഉറപ്പിച്ചാൽ താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കാവുന്നതാണ്.

കുടുംബ വാർഷിക വരുമാനം , മാസ വരുമാനം എത്രയാണ് എന്ന് നോക്കുക. അതിനനുസരിച്ചു മാത്രമേ വായ്പ ലഭിക്കാനുള്ള മാനദണ്ഡപ്രകാരം 40 -60 ശതമാനത്തിൽ തിരിച്ചടവ് വഹിക്കാൻ സാധിക്കുകയുള്ളൂ. എത്ര രൂപ ആവശ്യമാണ് എന്ന് കണക്കാക്കുക. യോഗ്യത മാനദണ്ഡപ്രകാരമുള്ള മുഴുവൻ തുകയും ഒരുമിച്ചു വായ്പ എടുക്കാതെ അത്യാവശ്യമുള്ള തുക വായ്പഎടുക്കുകയും ആവശ്യമെങ്കിൽ പിന്നീട് ലോൺ പുതുക്കാവുന്നതുമാണ് എന്ന് ഓർമിക്കുക . കാൻവാസ്‌ ചെയ്യുന്ന തുകയ്ക്ക് അനുസരിച്ചുള്ള കമ്മീഷൻ ബാങ്ക് എക്സിക്യൂട്ടീവ് നു ലഭിക്കുമെന്നല്ലാതെ , താൽക്കാലിക ഓഫറുകളിൽ മനം മയങ്ങിയാൽ നഷ്ടം ഉപഭോക്താവിന് മാത്രമാണ് എന്ന് ഓർമിക്കുക.

സർക്കാർ പദ്ധതികളോ , സർക്കാർ -പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന വായ്പകളിലോ മുൻ‌തൂക്കം നൽകുന്നത് നന്നായിരിക്കും . സർക്കാർ ജീവനക്കാർ അടുത്ത പരിചയ വളത്തിൽ ഉണ്ടെങ്കിൽ അവരുടെ സഹായമോ ശുപാര്ശയോ തേടുന്നത് നന്നായിരിക്കും. ( പി എഫ് , താൽക്കാലിക ലോണുകൾ , തുടങ്ങിയ സർക്കാർ ജീവനക്കാർക്ക് മാത്രമായി ആനൂകൂല്യങ്ങൾ )

പ്രാദേശിക സഹകരണ സംഘങ്ങൾ അതാതു പ്രദേശത്തിന്റെ വികസന ലക്ഷം വെച്ചുകൊണ്ടുള്ള പ്രവത്തനത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കിയിട്ടുള്ളവയാണ് . അവിടെ പ്രദേശവാസിയെന്ന പരിഗണ കൂടുതൽ ലഭിക്കുമെന്ന് മനസിലാക്കുക. ദൂരെയുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തെക്കാൾ പ്രതിസന്ധി ഘട്ടങ്ങളിൽ തിരിച്ചടവ് മുടങ്ങിയാൽ പോലും ഉദാരമായ സമീപനം ഇത്തരം സ്ഥാപനങ്ങളിൽ ലഭിക്കുമെന്ന് ഓർക്കുക.

സ്വകാര്യ ബാങ്കുകൾ ആദ്യ ഘട്ടത്തിൽ തരുന്ന ഏതൊരു പരിഗണയും നിങ്ങളുടെ ഭാഗത്തു നിന്നുള്ള വീഴ്ചയുണ്ടാവുന്നതു വരെ മാത്രമേ പരമാവധി കാണിക്കുകയുള്ളൂ. നിങ്ങളുടെ ജോലി, പ്രായം , വരുമാനത്തിന്റെ സ്വഭാവം എന്നിവയനുസരിച്ചുള്ള " ഫ്ലെക്സി " റീപേയ്‌മെന്റ് സ്കീമുകൾ ഉണ്ടോയെന്ന് പരിശോധിക്കുക. അത്തരം സ്കീമുകളിൽ ഉയർന്ന തിരിച്ചടവുകൾ മുതലിലാണ് കുറവ് വരുന്നതെന്ന് ഉറപ്പു വരുത്തുക.

ഒരേ സ്കീമുകൾ സ്റ്റേറ്റ് ബാങ്കിലും ( അതുപോലെയുള്ള മറ്റൊരു ബാങ്കും ആവാം) മറ്റൊരു പ്രൈവറ്റ് ബാങ്കിലും ഉണ്ടായെന്നു വരാം. ചില്ലറ ബുദ്ധിമുട്ടുകൾ ഒഴിച്ച് നിർത്തിയാൽ ഇപ്പോഴും സ്റ്റേറ്റ് ബാങ്കാണ് നല്ലതെന്നു മനസിലാക്കുക. ഗ്രാമീൺ ബാങ്ക് അതുപോലെ മറ്റൊരു നല്ല ഓപ്ഷന് ആണ് . അനുയോജ്യമെന്ന് തോന്നുന്ന സ്ഥാപനങ്ങളിലെ സ്കീമുകൾ താരതമ്യം ചെയ്തു നോക്കി മെച്ചപ്പെട്ടത് തിരഞ്ഞെടുക്കുക. ഇവിടെ പലരും മറന്നു പോവുന്ന ഒരു കാര്യം വിലപേശൽ എന്ന തന്ത്രം ആണ്.  നന്നായി ബാർഗെയ്ൻ ചെയ്താൽ അതിനു അനുസരിച്ചുള്ള ഗുണവും നിങ്ങൾക്കുണ്ടാവും, യാതൊരു കുറച്ചിലോ മാനക്കേടോ വിചാരിക്കാതെ നിങ്ങളുടെ പണത്തിനൊത്ത ഏറ്റവും ഉയർന്ന മൂല്യമുള്ള സേവനം നേടുകയെന്നതു നിങ്ങളുടെ അവകാശം ആണെന്ന് ആദ്യമേ തന്നെ സ്വയം ബോധ്യപ്പെട്ടാൽ മാത്രമേ ഇതുകൊണ്ട് ആത്മാർഥമായി എന്തെങ്കിലും ഗുണം ഉണ്ടാവൂ എന്ന് തിരിച്ചറിയുക. ഉപഭോക്താവിനെ തങ്ങൾ രാജാവിനെപ്പോലെയാണ് കാണുന്നതെന്നും ( രാജാവ് ഒരിക്കലും വില പേശാൻ മുതിരാറില്ല എന്ന് കൂടി ചിലയിടങ്ങളിൽ എഴുതി വെച്ചിട്ടുണ്ട് ..!) മറ്റുമുള്ള മുഖസ്തുതിയിൽ വീണു പോവരുത്, അതൊരു ഇമോഷണൽ ബ്ലാക്ക് മെയിലിങ് തന്ത്രം ആണെന്ന് തിരിച്ചറിയുക . ഒരു ജനാധിപത്യ സംവിധാനത്തിൽ നിങ്ങളുടെ പൗരത്വം കൊണ്ട് തന്നെ ഏതൊരാളും തുല്യരാണെന്നു ലോജിക്കലി മനസിലാക്കിയാൽ ഈ "രാജാവിന്റെ സോപ്പിങ് " ചിലവാക്കാൻ നോക്കിയിട്ടും കാര്യമില്ല.

ഈയടുത്തു കണ്ടുവരുന്ന മറ്റൊരു പുതിയ രീതി ഒരു പ്രൊഫഷണൽ ഫിനാൻഷ്യൽ അഡ്വൈസർ ന്റെ സേവനം തേടുക എന്നുള്ളതാണ്. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥരുൾപ്പെടെ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ കൂടി ചെറിയ നിരക്കിൽ മികച്ച സേവനം നൽകുന്നുണ്ടെന്ന് കൂടി ഓർക്കുക. നേരിട്ട് അപ്പോയ്ന്റ്മെന്റ് എടുത്തു കാണാൻ പറ്റുമെങ്കിൽ അത്രയും നല്ലത്. എന്നാൽ നിങ്ങളുടെ കമ്മ്യൂണിക്കേഷൻ ഹിസ്റ്ററി ഇപ്പോഴും ബാക്കപ്പ് ചെയ്തു സൂക്ഷിക്കാൻ ശ്രമിക്കുക . ലെങൾ കോൺട്രാക്ട് ന്റെ , അല്ലെങ്കിൽ ഓൺലൈൻ പ്ലാറ്റുഫോം മുഖാന്തിരം മാത്രം ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. പണം മാത്രമല്ല നിങ്ങളുടെ വിലയേറിയ സമയവും, മനസ്സമാധാനവും കൂടി നഷ്ടപ്പെടുമെന്ന് ആദ്യമേ തന്നെ ഓർക്കണം.

ലോൺ ക്ലോസ് ചെയ്തു കഴിയും വരെ റീ പേമെന്റ് ഹിസ്റ്ററി കൃത്യമായി എടുത്തു സൂക്ഷിക്കുക . തീർന്നാൽ ക്ലീറൻസ് സർട്ടിഫിക്കറ്റ് , എൻ ഓ സി മുതലായവ ആവശ്യമുണ്ടെങ്കിൽ വാങ്ങി വെയ്ക്കുക. പിന്നീട് അത് സിബിൽ സ്കോറിനെ ബാധിക്കരുത്.

പരമ പ്രധാനമായും, സ്ഥാപനത്തിന്റെ അല്ലെങ്കിൽ ബ്രാഞ്ചിന്റെ ഇടപാടുകൾ ( പൊളിയാനുള്ള സാധ്യത, ഇടയ്‌ക്കിടെയുണ്ടാവാൻ ഇടയുള്ള ഇന്റെരെസ്റ്റ് റേറ്റിലെ വ്യത്യാസങ്ങൾ തുടങ്ങിയ കാര്യങ്ങൾ ) കൃത്യമായും മനസിലാക്കുക . മാന്യമായ ഇടപാടുകൾ, സമീപനങ്ങൾ എന്നിവ ഉറപ്പു വരുത്തുക (അനാവശ്യമായ ഫോൺ കോളുക,  മറ്റു ഇടപാടുകൾ സ്കീമുകൾ എന്നിവ നിർബന്ധപൂർവം അടിച്ചേൽപ്പികൾ, ജീവനക്കാർക്ക് സ്വകാര്യ ലാഭത്തിനു വേണ്ടി മറ്റു സ്ഥാപനങ്ങളുടെ സ്കീമുകൾ പ്രോത്സാഹിപ്പിക്കുന്നത് , അഡീഷണൽ ഇൻഷുറൻസ് മറ്റു അനാവശ്യ നിർബന്ധിത സേവങ്ങളുടെ വിൽപ്പന തുടങ്ങിയവ). അപ്പ് സെല്ലിങ്, ക്രോസ്സ് സെല്ലിങ്, റഫറൻസ് കമ്മീഷൻ എന്ന് തുടങ്ങി നൂറായിരം അനാവശ്യ തന്ത്രങ്ങളിലൂടെ നിങ്ങളുടെ കീശ കളിയാക്കാൻ സമർത്ഥനായ ഒരു സാധാരണ എക്സിക്യൂട്ടീവ് നു പോലും സാധിക്കും എന്ന് മനസിലാക്കുക.

ഇൻഷുറൻസ് പരിരക്ഷയുള്ള അംഗീകൃത നിർമ്മാണക്കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നത് (ചെറുതും വലുതുമായ വിശ്വാസയോഗ്യമായ പ്രൊഫഷണലുകളും സ്റ്റാർട്ടപ്പ് സംരംഭങ്ങളും ധാരാളം ഉണ്ട് ) നിർമാണ ചെലവ്, പ്രൊജക്റ്റ് കംപ്ലീഷൻ പീരീഡ് എന്നിവ ഗണ്യമായി കുറയ്ക്കുന്നതോടൊപ്പം ആസിഡെന്റ് കെയർ അവർ തന്നെ ഉറപ്പു തരുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow