"സൂറത്തിലെ ബ്യൂട്ടിഫുള്‍ ഹോം സ്റ്റുഡിയോ: ലോകത്തെ ഹോം ഡെക്കോർ വിസ്മയലോകം"
ഏഷ്യന്‍ പേയിന്റ്സ് ഗുജറാത്തില്‍ ആരംഭിച്ച ബ്യൂട്ടിഫുള്‍ ഹോം സ്റ്റുഡിയോ വിശേഷങ്ങളിലേക്ക്
വീടിന്റെ മുഖഛായ ഇനി നേരിട്ടു കണ്ടു ബോധ്യപ്പെട്ടത്തിനുശേഷം നിര്‍മിച്ചലോ? ഗുജറാത്തിലെ ആദ്യത്തെ ബ്യൂട്ടിഫുള്‍ ഹോം സ്റ്റുഡിയോ ഏഷ്യൻ പേയിന്റ്സ് സുറത്തിൽ ഉദ്‌ഘാടനം ചെയ്തു.ഇന്ത്യയിലെ മൂന്നാമത്തെ ഹോം സ്റ്റുഡിയോ ആയ ഇതു ഹോംഅലങ്കാര പ്രേമികൾക്കും ഡിസൈനർമാർക്കും പുതിയൊരു ഡിസൈൻ ലോകമാണ് തുറന്നിരിക്കുന്നത്. 13,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ സ്റ്റുഡിയോ, മൂന്ന് നിലകളിൽ സജ്ജീകരിച്ചിട്ടുള്ളതാണ്, വീടുമായി ബന്ധപ്പെട്ട വിവിധ ഉൽപ്പന്നങ്ങളുമായും ഡിസൈനുകളുമായും നിറഞ്ഞതാണ്.
ഹോം ഡെക്കോർ എക്സ്പീരിയൻസിന്റെ പുതിയ അദ്ധ്യായം
ഭവനം എന്ന സങ്കല്‍പ്പത്തിന്റെ ശൈലി അടിമുടി തിരുത്തികുറിക്കുകയാണ് ബ്യൂട്ടിഫുള്‍ ഹോം സ്റ്റുഡിയോ സുറത്തില്‍. ലക്ഷ്യറി ഫര്‍ണീച്ചറുകള്‍, ക്ലാസിക് ഫർണിച്ചറുകള്‍, ഹൈ പ്രീമിയം വസ്തുക്കളായ മാര്‍ബിള്‍, ലെതർ, എക്സോട്ടിക് വുഡ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന ഫർണിച്ചറുകളും, കർട്ടനുകൾക്കും അപ്പൊൾസ്റ്ററി ഫാബ്രിക്കുകൾക്കും അനുയോജ്യമായ മിതമായ ഘടനയും പാറ്റേണുകളും നിറഞ്ഞ സുതാര്യമായ ശേഖരങ്ങളായ നൂതന അഡോര്‍ ഫാബ്രിക്സിന്റെ ശേഖരവും ,കൂടാതെ, പ്യുവര്‍ റോയല്‍ , പ്യുവര്‍ കോണ്‍സെപ്റ്റ് എന്നീ ഡിസ്‌പ്ലേ ഫാബ്രിക്കുകൾ, ബാംബു ബേസ്ഡ് ഫാബ്രിക്കുകൾ, സിഗ്‌നേച്ചർ ലിനൻ ഫാബ്രിക്കുകൾ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ ഡിസൈൻ ആശയങ്ങളും ഈ സ്റ്റുഡിയോയിൽ പ്രദര്‍ശിപ്പിച്ചിരിച്ചിരിക്കുന്നു.
ഡിസൈനുകള്‍ക്ക് കലകാരമാരുടെ നേരിട്ടുള്ള കൈയൊപ്പ്
ഒരുപാട് സവിശേഷതകള്‍ കോര്‍ത്തിണക്കിയ ഹോം സ്റ്റുഡിയോയിലെ മറ്റൊരു പ്രത്യേകത വലിയ വാൾപേപ്പർ ശേഖരങ്ങളാണ്.ഇങ്ക്0.1,ഇങ്ക് 0.2, പിയറി ഫ്രേ എന്നി ഡിസൈനുകളുടെ വമ്പന്‍ നിരയോടൊപ്പം ജൈപ്പൂരിലെ കലാകാരന്മാരുടെ ഹാൻഡ്‌മെഡ് ഡിസൈനുകളും, ലക്ഷ്യറി വസ്തുക്കളായ ജ്യൂട്ട്, വിനൈൽ, രാവിൽസില്‍ക്ക് എന്നിവയും എന്നിവയുടെ ക്ലാസിക് ഡിസൈന്‍ സ്പര്‍ശവും ദൃശ്യവിസ്മയം ഒരുക്കുന്നു.
പാരമ്പര്യവും ആധുനികതയും ഒരുമിക്കുന്ന സൂറത്ത്
വ്യവസായികമായും പരമ്പര്യപരമായും ഉന്നതിയില്‍ നിലകൊള്ളുന്ന സൂറത്തിലെ പരിഷ്കൃത ചിന്തകള്‍ നിറഞ്ഞ ജീവിതശൈലിയുമുള്ള നാടായതിനാലാണ് സൂറത്തില്‍ ഗുജറാത്തിലെ ആദ്യ Beautiful Homes Studio സ്ഥാപിച്ചത് എന്നു ഏഷ്യന്‍ പെയിന്‍റ്സ് പറയുന്നു. സുറട്ടിന്റെ ഇത്തരത്തിലുള്ള ജീവിതക്രമം ഹോം ഡിസൈനുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഹോം സ്റ്റുഡിയോയെ ഒരു ഉത്തമ പരിഹാരവും മാര്‍ഗവും ആക്കി മാറ്റുമെന്ന് തീര്‍ച്ച. ഈ സ്റ്റുഡിയോ, "സുറട്ടിലെ ഹോം ഡെക്കോർ പ്രേമികൾക്ക് മികച്ച അനുഭവമായിരിക്കും."
ദൃശ്യസമ്പന്നത അതിര്‍വരമ്പു സൃഷ്ടികാതെ നൂതന സാങ്കേതിക വിദ്യ
അതിരില്ലാത്ത ദൃശ്യ അനുഭവങ്ങള്‍ ആസ്വദിക്കാനായി കാണികള്‍ക്ക് പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ചിട്ടുണ്ട് Beautiful Homes Studio. ക്യൂ ആര്‍ കോഡുകളും ടാബ്ലെറ്റുകളും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വിവിധ പ്രൊഡക്റ്റുകളെക്കുറിച്ചും ഹോം സെറ്റിങ്ങിനെ കുറീച്ചു നേരിട്ടു കണ്ടു വിവരങ്ങള്‍ മനസിലാക്കാനും സാധിക്കും.കൂടാതെ ആവശ്യമായ പ്രോഡക്ട്സ് വീഡിയോകളും ഇവര്‍ക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് യാതൊരു ബുദ്ധിമുട്ടും സമ്മാനിക്കാത്ത ഈ രീതി ഡിസൈന്‍ രംഗത്ത് ചിലപ്പോള്‍ ആദ്യമായിരിക്കും. ഭാവിയിലെ വിശാലമായ സ്റ്റൈലിഷ് ഭവന സ്വപനങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഈ വീട്ടില്‍ സംരംഭകരും, ഡിസൈനർമാരും, ഉപഭോക്താക്കളും സംവദനത്തിനുള്ള ഒരു വേദി കൂടിയാണ് ഒരുങ്ങുന്നത്.
What's Your Reaction?