വീടുകളിലെ മാലിന്യ സംസ്കരണത്തിന് റേറ്റിംഗ് സംവിധാനം വരുന്നു

മാലിന്യ സംസ്‍കരണത്തിന്റെ മികവനുസരിച്ച് വീടുകൾക്ക് റേറ്റിങ്ങും റാങ്കും സർട്ടിഫിക്കറ്റും

Dec 29, 2024 - 20:52
 0  18
വീടുകളിലെ മാലിന്യ സംസ്കരണത്തിന് റേറ്റിംഗ് സംവിധാനം വരുന്നു

മാലിന്യ സംസ്‍കരണത്തിന്റെ മികവനുസരിച്ച് വീടുകൾക്കും റേറ്റിങ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വീടുകൾക്ക് റേറ്റിങ്ങും റാങ്കും സർട്ടിഫിക്കറ്റും നൽകുമെന്നാണ് വിവരം. 

 

റേറ്റിങ് മാനദണ്ഡം പാലിക്കാത്ത വീട്ടുകാർക്ക് ആദ്യഘട്ടത്തിൽ ബോധവൽക്കരണം നൽകും. വീണ്ടും വീഴ്ചകൾ ആവർത്തിച്ചാൽ ശിക്ഷാ നടപടികൾ നൽകാനുമാണ് ആലോചിക്കുന്നത്. 

 

ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ബസ് സ്‌റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാർക്കറ്റ്, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിങ്ങനെ ഓരോ ഘട്ടമായി ഖര, ദ്രവ, ശുചിമുറി മാലിന്യങ്ങൾ സംസ്കരിക്കുന്ന രീതി പരിശോധന നടത്തും. ഈ പരിശോധന വഴിയാണ് റേറ്റിങ് നിശ്ചയിക്കുക.

 

കൃത്യമായി ഖരമാലിന്യം തരം തിരിച്ച് ഹരിതകർമസേനയ്ക്ക്‌ കൈമാറുന്നുണ്ടോ, ഉറവിട മാലിന്യ സംസ്കരണ ഉപകരണങ്ങളും അനുബന്ധ പ്ലാന്റുകളുമുണ്ടോ, അത്തരം പ്ലാന്റുകൾ സ്‌ഥാപിക്കാൻ ഇടമില്ലാത്തവർ മാലിന്യം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുന്നുണ്ടോ, മലിനജലം സംഭരിക്കാൻ പ്രത്യേകം കുഴികളുണ്ടോ, മലിനജലം ഡ്രൈയ്നേജ് ലൈനിൽ ബന്ധിപ്പിച്ചിട്ടുണ്ടോ, മലിനജലം സംസ്കരിച്ചു പുനരുപയോഗിക്കാൻ സംവിധാനമുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ്  വീടുകളുടെ റേറ്റിങ്ങിന് ആധാരമായി കണക്കാക്കുക എന്നാണ് സൂചന

What's Your Reaction?

like

dislike

love

funny

angry

sad

wow