വാടക വീടോ? സ്വന്തം വീടോ? ഏതാണ് ലാഭകരം
സ്വന്തമായി ഒരു വീട് വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നതോ ആണ് ലാഭം
ആധുനിക സമൂഹത്തിലെ പ്രബലമായ ചോദ്യമാണ് വാടക വീടാണോ സ്വന്തം വീടാണോ ലാഭകരം എന്നത് ? വാടക വീടാണ് നല്ലതെന്ന് വാദിക്കുന്നവർ പറയുന്നത് ജീവിത കാലം മുഴുവൻ ഒരേ വീട്ടിൽ താമസിക്കേണ്ട കാര്യമില്ല. ആധുനിക സമൂഹം ഒരു സ്ഥലത്തു മാത്രം ജീവിക്കുന്നവരല്ല അതുകൊണ്ടു സ്വന്തം വീട് എന്നത് പലായനത്തിന് തടസ്സമാണ്. അതുമല്ല ഇന്നത്തെ കാലത്തു ഒരു വീട് എന്നത് വലിയ ബാധ്യതയാണ്. ജീവിതം മുഴുവൻ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിന് വേണ്ടി പണിയെടുക്കാൻ വിധിക്കപ്പെടും. ആ പണം വേറെ എന്തെങ്കിലും ഇൻവെസ്റ്റ് ചെയ്‌താൽ ഇതിലും അധികം വരുമാനം ലഭിക്കും. തൊഴിൽ ഇല്ലായ്‌മ ഏറ്റവും കൂടുതലായി നിൽക്കുന്ന ഈ സമയത്ത് ഇന്നത്തെ യുവതലമുറക്ക് അത്ര എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമല്ല സ്വന്തമായി ഒരു വീട് നിർമിക്കുക എന്നത്. അപ്രതീക്ഷിതമായി കൊറോണ പോലെയൊരു രോഗം കടന്നു വന്നതോടെ നിരവധി ആളുകളുടെ ജോലി പോവുകയോ വരുമാനത്തിൽ ഗണ്യമായ ഒരു കുറവ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു ബാങ്കുകളും അവരുടെ ലോൺ ഒഴിവാക്കുകയോ പലിശ കുറക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്നതും നമ്മൾ പ്രതേകമായി ശ്രദ്ദിക്കേണ്ട ഒരു കാര്യമാണ്. ആകെ മോറിട്ടോറിയം ആയി കുറച്ചു മാസങ്ങൾ മുൻപോട്ടു ലഭിച്ചു എന്നത് മാത്രമാണ് ആകെയുള്ള ആശ്രയം.
പക്ഷെ കേരളത്തിലെ മിക്ക ആളുകളും ഈ വാദത്തോട് യോജിക്കുന്നില്ല. കാരണം വീട് എന്നത് ജീവിതത്തിലെ വലിയ നേട്ടവും നിക്ഷേപവുമായി ഇവർ കാണുന്നു.
എപ്പോളും സ്വന്തമായി ഒരു വീട് വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നതോ ആണ് ലാഭം. ഒരു വാടക വീട്ടിൽ നിങ്ങൾ പത്തു വർഷമായി താമസിക്കുകയാണ് എന്ന് വിചാരിക്കുക. ആദ്യ വർഷം മാസ വാടക 10,000 ആണ് എന്ന് വിചാരിക്കുക. പിന്നീട് കൂടി പത്താം വർഷം അതു 15,000 ആയി എന്നും വിചാരിക്കുക. നിങ്ങൾ പത്തു വർഷം കൊണ്ടു 15 ലക്ഷം രൂപ വാടകയിനത്തിൽ ചിലവാക്കുന്നുണ്ട്. എന്നാൽ പത്തു വർഷം കഴിഞ്ഞു നോക്കുമ്പോൾ നിങ്ങൾ ആദ്യത്തെപോലെ സ്വന്തമായി വീടില്ലാത്ത ഒരു വക്തിയായി തന്നെ അവശേഷിക്കുന്നു. അതിനു പകരം അതെ തുക ലോൺ എടുത്തു ഒരു വീട് വാങ്ങുകയോ പണിയുകയോ ചെയ്യുകയായിരുന്നു എങ്കിൽ പത്തു വർഷം കഴിയുമ്പോൾ നിങ്ങൾക് സ്വന്തമായി ഒരു വീട് ലഭിച്ചേനെ. ഇതാണ് വാടക വീടും ലോൺ എടുത്തു പണിയുന്ന വീടും തമ്മിലുള്ള വീടിൻ്റെ പ്രധാന വിത്യാസം. അതുപോലെ 2010 ൽ 15 ലക്ഷം രൂപ ഉപയോഗിച്ച് നല്ലയൊരു വീട് പണിയാം. 2020 ആകുമ്പോൾ ലോൺ തീരുകയും അതോടൊപ്പം ആ വീടിന്റെ മതിപ്പ് വില 35–50 ലക്ഷം വരെ ആവുകയും ചെയ്യുന്നുണ്ട്. പക്ഷേ വാടക വീട് ആണെങ്കിൽ ഇങ്ങനെയുള്ള ഒരു നേട്ടവുമില്ല.
എത്രയൊക്കെ വന്നാലും ജീവിതകാലം മുഴുവൻ ആർക്കും ഒരിക്കലും വാടക വീട്ടിൽ താമസിക്കാൻ ആഗ്രഹം ഉണ്ടാവില്ല. പക്ഷേ താങ്കളുടെ ആഗ്രഹം പോലെ ഒരു സ്വപ്ന ഭവനം പണിയാനുള്ള പണവും കാണില്ല. അങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങക് ചെയ്യാവുന്ന ഒരു കാര്യം ഒരു ചെറിയ വീട് (കയ്യിൽ ഉള്ള സാമ്പാദ്യത്തിന് അനുസരിച്ചു ) എവിടെയെങ്കിലും വാങ്ങുക എന്നതാണ്. അതിനു ശേഷം അതു വാടകക്ക് കൊടുത്താൽ നിങ്ങൾക് മാസം നല്ലയൊരു തുക വാടകയായി ലഭിക്കും. (ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശയേക്കാൾ വലിയ തുക ).
ഗ്രാമങ്ങളിൽ 7500 രൂപയും, നഗരങ്ങളിൽ 15000–30000 രൂപ വരെയൊക്കെ ലഭിക്കാറുണ്ട്. ഒരു അതു നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ വാടകയുടെ വലിയ ഒരു ശതമാനം അതിൽ നിന്നും കൊടുക്കാൻ സാധിക്കും. അതുപോലെ നിങ്ങൾക് പുതിയ വീട് പണിയാൻ സമയമായി എന്ന് തോന്നുമ്പോൾ ആദ്യം വാങ്ങിയത് വിറ്റാൽ അപ്പോളത്തെ മാർക്കറ്റ് വില ലഭിക്കും എന്നതും തീർച്ചയാണ്.
What's Your Reaction?