2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ സ്ഥാപിക്കപ്പെടുന്ന സോളാർ പ്ലാന്റിന് ഈടുകൾ ഇല്ലാതെ തന്നെ ബാങ്ക് ലോൺ ലഭ്യമാണ്. 24 മണിക്കൂറിനുള്ളിൽ ബാങ്ക് ലോൺ ലഭിക്കും. ഈടുകൾ ഒന്നും ഇല്ലാതെ തന്നെ ആയിരത്തോളം ആളുകൾക്ക് ബാങ്ക് ലോൺ നൽകിയിട്ടുണ്ട്. ഒന്ന് പോലും കുടിശ്ശിക ഇല്ല എന്നുള്ളതും ഈ സ്‌കീമിന്റെ വിജയം ആണ്. 80 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് സൂപ്പർ സീനിയർ സിറ്റിസൺ സ്‌കീമിൽ ഉൾപ്പെടുത്തി പ്രത്യേക സൗകര്യങ്ങൾ ബാങ്ക് നൽകിയിട്ടുണ്ട്. ബാങ്ക് ഇരുപത്തൊന്നോളം സംരംഭകരെ എംപാനൽ ചെയ്തിട്ടുണ്ട്. അതിൽ പവർജെൻ ആണ് മുൻപന്തിയിൽ ഉള്ളത്. എംപാനൽ വെണ്ടേഴ്സിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് Dr. SV ജയകൃഷ്ണൻ. കുമ്പളത്തു പുതിയതായി തുടങ്ങിയ ഷോറൂമിന്റെ ഉത്ഘാടനം ജനുവരി 2നായിരുന്നു. ഏതൊരു വ്യക്തിക്കും അയ്യായിരം രൂപ മുതൽമുടക്കിൽ സോളാർ സ്ഥാപിക്കാനും, കറണ്ടുകാശിനു തുല്യമായ തുക E M I ആയി അടച്ചുകൊണ്ടു കറണ്ടു ബിൽ ലാഭകരമാക്കാൻ കഴിയും എന്നുള്ളതും, ഒട്ടേറെ ആളുകളെ ഈ സ്കീമിലേക്ക് ആകർഷിക്കുന്നുണ്ട്.